video
play-sharp-fill
പരാമര്‍ശം ഭരണഘടനയോടുള്ള അനാദരവ്, പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെങ്ങനെ ; ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം ; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

പരാമര്‍ശം ഭരണഘടനയോടുള്ള അനാദരവ്, പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെങ്ങനെ ; ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം ; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയെന്ന കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. പരാമര്‍ശം ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന് മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തള്ളണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ചി ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന വിമര്‍ശനം ഉന്നയിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികള്‍ തള്ളിയുമാണ് പൊലീസ് നിഗമനത്തിലെത്തിയതെന്നും അഭിഭാഷകനായ ബൈജു നോയല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.