play-sharp-fill
മന്ത്രി ബിന്ദുവിന് ആശ്വാസം; തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കില്ല; തോമസ് ഉണ്ണിയാടന്റെ ഹർജി തള്ളി

മന്ത്രി ബിന്ദുവിന് ആശ്വാസം; തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കില്ല; തോമസ് ഉണ്ണിയാടന്റെ ഹർജി തള്ളി

സ്വന്തം ലേഖകൻ

കൊച്ചി: ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്ന് ആർ ബിന്ദുവിനെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹ‍ർജിയാണ് കോടതി തള്ളിയത്.

ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. ആർ ബിന്ദുവിന്റെ തടസവാദം കോടതി അംഗീകരിച്ചു. പ്രൊഫസർ അല്ലാതിരിന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ടു ചോദിച്ചുവെന്നായിരുന്നു ഹ‍ർജിയിലെ ആരോപണം. നേരത്തെ ഉണ്ണിയാടന്റെ ഹ‍ർജിയിലെ പിഴവ് തിരുത്താൻ കോടതി നി‍ർദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ആർ ബിന്ദു മന്ത്രിയായി ചുമതലയേറ്റ ചടങ്ങിൽ പ്രൊഫസർ ആർ ബിന്ദുവായ ഞാൻ എന്ന് സത്യപ്രതിജ്ഞാ വാചകം ആരംഭിച്ചത് വിവാദമായിരുന്നു.

സ്ഥാനക്കയറ്റത്തിന് യുജിസി ഏർപ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരും മാത്രമാണുള്ളത്. പ്രൊഫസർമാരില്ല. ഈ സാഹചര്യത്തിൽ പ്രൊഫസർ എന്ന അവകാശവാദം തെറ്റാണെന്നായിരുന്നു വിമർശനം.