മന്ത്രിയുടെ രാജി പ്രതീക്ഷിച്ച് വനം വകുപ്പിൽ സ്ഥലംമാറ്റപട്ടിക: പട്ടിക പുറത്തിറക്കിയത് മന്ത്രി അറിയാതെ; പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മന്ത്രിയുടെ രാജി പ്രതീക്ഷിച്ച് വനം വകുപ്പിൽ സ്ഥലംമാറ്റപട്ടിക: പട്ടിക പുറത്തിറക്കിയത് മന്ത്രി അറിയാതെ; പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തി നിൽക്കുന്ന വിവാദങ്ങൾക്കിടെ മന്ത്രിയുടെ രാജി പ്രതീക്ഷിച്ച് അട്ടിമറി. മന്ത്രി എ.കെ ശശീന്ദ്രൻ രാജിവച്ചേയ്ക്കുമെന്ന പ്രതീക്ഷയിൽ മന്ത്രിയറിയാതെ, വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തിറക്കി. സംഭവം വിവാദമായി മാറിയതോടെ പട്ടിക റദ്ദാക്കിയ മന്ത്രി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനും നിർദേശം നൽകി.

കഴിഞ്ഞ ദിവസം ഇറങ്ങിയ വനം വകുപ്പിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരുടെ സ്ഥലംമാറ്റ പ്പട്ടികയിലാണ് ക്രമക്കേട് നടന്നതായി സംശയമുള്ളത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ട് ഇടപെട്ടു സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു. വനം മന്ത്രി അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റികൊണ്ടുള്ള കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ ധൃതി പിടിച്ചു സ്ഥലം മാറ്റ ഉത്തരവിറക്കിയത് എ കെ ശശീന്ദ്രൻ വനമന്ത്രിസ്ഥാനത്തു നിന്നും ഒഴിവാകും എന്ന കണക്കുകൂട്ടലിലാണെന്നും സൂചനയുണ്ട്. . ഇതേ പറ്റി വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.