മില്‍മ റിച്ചിന്റെ വിലവര്‍ധന പിന്‍വലിച്ചു; മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും; മില്‍മക്ക് തെറ്റുപറ്റിയെന്നും വില വര്‍ധനയ്ക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം : എതിര്‍പ്പുകള്‍ക്കിടെ മില്‍മ റിച്ചിന്റെ (പച്ച കവര്‍ പാല്‍) വില വര്‍ധന പിന്‍വലിച്ചു.
മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും. രണ്ട് രൂപയാണ് പാല്‍ ലിറ്ററിന് കൂട്ടിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു. മില്‍മക്ക് തെറ്റുപറ്റിയെന്നും വില വര്‍ധനക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.
മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങള്‍ക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയില്‍ മില്‍മയുടെ ന്യായം.
മാത്രമല്ല മറ്റ് ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മില്‍മ പറയുന്നു.
Third Eye News Live
0