മിൽമ പാൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ ഇന്നലെ മിൽമ നെയ്യ് വില വർദ്ധിപ്പിച്ചു;ഈ പ്രതിസന്ധിയും അയ്യപ്പഭക്തർ തരണം ചെയ്യുമെന്ന് മിൽമയ‌്‌ക്ക് നന്നായി അറിയാം, തീരുമാനം സീസൺ കഴിഞ്ഞിട്ടു മതിയായിരുന്നുവെന്ന് വിലയിരുത്തൽ.
മിൽമ പാൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ ഇന്നലെ മിൽമ നെയ്യ് വില വർദ്ധിപ്പിച്ചു. ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഒരു ലിറ്റർ നെയ്യുടെ വില 640ൽ നിന്ന് 680 രൂപയായി ഉയർന്നു. ഏറ്റവും ചെറിയ ബോട്ടിലിന് മുതൽ വില വർദ്ധന ഉണ്ടായിട്ടുണ്ട്.
ഇതേസമയം പാൽ വില വർദ്ധന 21 മുതൽ പ്രാബല്യത്തിലാകുമെന്ന് മിൽമ വൃത്തങ്ങൾ അറിയിച്ചു. മിൽമയുടെ നീലക്കവർ പാൽ 46ൽ നിന്ന് 52 രൂപയിലെത്തും. മറ്റ് കവർ പാലുകൾക്കും വില ഉയരും. ഉത്പാദന ചെലവ് കൂടിയതിനാൽ പാൽ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകരുടെ നിലപാട്. 2019 സെപ്തംബർ 19 നാണ് വില അവസാനമായി കൂടിയത്.
നെയ്യില്ലാതെന്ത് നെയ്‌ത്തേങ്ങ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല തീർത്ഥാടനത്തിന് മുൻപാണ് വിലവർദ്ധനവെന്നത് തീർത്ഥാടകരെയും കാര്യമായി ബാധിക്കും. മുദ്ര നിറയ്ക്കാൻ മാത്രമല്ല പ്രസാദം ഒരുക്കുന്നതിലും നെയ്യ് ഒഴിച്ചുകൂട്ടാനാവില്ല. മിൽമ വില വർദ്ധിപ്പിച്ചതോടെ മറ്റു ബ്രാൻഡുകളും വരും ദിവസങ്ങളിൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.