ലോക്ക്ഡൗൺ : തമിഴ്‌നാട് പാൽ എടുക്കുന്നത് നിർത്തി: മിൽമ നാളെ പാൽ സംഭരിക്കില്ല: പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ നടപടി കൈക്കൊള്ളുമെന്ന് മലബാർ മേഖലാ യൂണിയൻ ചെയർമാൻ

ലോക്ക്ഡൗൺ : തമിഴ്‌നാട് പാൽ എടുക്കുന്നത് നിർത്തി: മിൽമ നാളെ പാൽ സംഭരിക്കില്ല: പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ നടപടി കൈക്കൊള്ളുമെന്ന് മലബാർ മേഖലാ യൂണിയൻ ചെയർമാൻ

സ്വന്തം ലേഖകൻ

കോഴിക്കോട്:കോവിഡ്-19 ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പാൽ എടുക്കുന്നത് തമിഴ്നാട് നിർത്തിയതോടെ മിൽമ വൻ പ്രതിസന്ധിയിലേയ്ക്ക് . ഇതിനെ തുടർന്ന് നാളെ പാൽ എടുക്കില്ലെന്ന് മാനേജിംഗ് ഡയറക്ടർ കെ.എം വിജയകുമാരൻ വാർത്താകുറിപ്പിൽ പറഞ്ഞു.

 

മാത്രമല്ല മറ്റന്നാൾ മുതൽ പാൽ സംഭരണത്തിൽ വലിയ ക്രമീകരണം നടത്താനും ഇപ്പോൾ എടുക്കുന്നതിന്റെ അളവ് കുറക്കാനും തീരുമാനിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണിയും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യതതോടെ കേരളത്തിന്റെ പാൽ തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന

 

അവസ്ഥ വന്നതോടെയായിരുന്നു കേരളത്തിന്റെ പാൽ തമിഴ്‌നാട്ടിലേക്ക് കയറ്റി അയക്കേണ്ടെന്ന് തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ സർക്കാർ തലത്തിലോ മറ്റോ ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇതിൽ തീരുമാനമൊന്നും ഉണ്ടാവാതെ വന്നതോടെയാണ് പാൽ സംഭരണം നിർത്താൻ തീരുമാനിക്കുന്നത്.

 

ദിവസേന ആറ് ലക്ഷം ലിറ്റർ പാലായിരുന്നു മലബാറിൽ നിന്ന് മാത്രം മിൽമ സംഭരിച്ചിരുന്നത്. മറ്റ് ഉൽപ്പന്നങ്ങൾ നിർമിച്ച ശേഷവും എടുക്കുന്ന പാലിന്റെ പകുതിയോളം മാത്രമേ വിറ്റ് പോയിട്ടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ബാക്കിയാവുന്ന പാൽ ചെറിയൊരളവിൽ തിരുവനന്തപുരം യൂണിറ്റിലേക്ക് കയറ്റി അയച്ച ശേഷം

 

 

ബാക്കി തമിഴ്‌നാട്ടിലേക്ക് അയച്ച് പാൽപൊടിയാക്കി സൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് കാരണം കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് കുറക്കേണ്ടിയും വന്നിരുന്നില്ല. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടായിരിക്കുന്നത്. ഒരു ലിറ്റർ പാൽ പാൽപൊടിയാക്കാൻ പത്ത് രൂപയോളം അധിക ചിലവാണ് മിൽമയ്ക്ക് വരുന്നുണ്ടായിരുന്നത്.

 

എങ്കിലും നഷ്ടം സഹിച്ച് പൊടിയാക്കിയത് കർഷകരെ സംരക്ഷിക്കാനായിരുന്നു. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടായത്.പാൽസംഭരണത്തിൽ ക്രമീകരണം വരുത്തുമ്പോൾ പാൽ കർഷകർക്ക് ഈ മഹാമാരിയുടെ കാലത്ത് വലിയ തിരിച്ചടിയാണുണ്ടാവുക. കാരണം ഒന്നര ലക്ഷത്തോളം കർഷകരാണ് മിൽമ മലബാർ റീജ്യണിന് കീഴിൽ മാത്രമുള്ളത്.

 

എല്ലാം അടഞ്ഞ് കിടിക്കുന്ന ലോക് ഡൗൺ കാലത്ത് ക്ഷീര കർഷകരുടെ ഏക ആശ്രയവും മിൽമ പാൽ സംഭരണത്തിൽ കുറവ് വരുത്താത്തതായിരുന്നു. കേരളത്തിൽ പാൽപ്പൊടി നിർമാണ കേന്ദ്രങ്ങൾ ഇല്ലാത്തതാണ് ബാക്കിയുള്ള പാൽ തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ച് പാൽപൊടിയാക്കേണ്ട അവസ്ഥയാണ് നിലവിൽ. പക്ഷെ പ്രളയ കാലത്തിലടക്കം ഇത് ഒരു തടസ്സവുമില്ലാതെ നടന്ന് പോന്നിരുന്നു. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടായത്.