മൈലപ്ര ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം,ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യമാണ് സെക്രട്ടറിയ്ക്ക് തുണയായത്

മൈലപ്ര ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം,ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യമാണ് സെക്രട്ടറിയ്ക്ക് തുണയായത്

 

സ്വന്തം ലേഖിക

 

പത്തനംതിട്ട : മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ജാമ്യം നേടിയത്

 

 

മൈലപ്ര സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യുവിനെതിരെ സഹകരണ വകുപ്പിന്റെ രണ്ട് പരാതികളാണ് പത്തനംതിട്ട പോലീസിൽ ഉള്ളത്. രണ്ട് പരാതിയിലും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇതോടെ സെക്രട്ടറി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനിടെയാണ് സെക്രട്ടറിക്ക് എതിരായ കേസുകളിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ആണ് സെക്രടറിക്ക് തുണയായത്. ഈ റിപ്പോർട്ടുകളിൽ ഒരെ തട്ടിപ്പിൽ വ്യത്യസ്ത തുകകളാണ് രേഖപ്പെടുത്തിയത്.

 

ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതോടെ തട്ടിപ്പ് കേസിലെ അന്വേഷണത്തെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതെ സമയം കേസന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനും ആലോചന നടക്കുന്നുണ്ട്.