play-sharp-fill
കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, പ്രതി കസ്റ്റഡിയിൽ

കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group