സ്വകാര്യ പണമിടപാട് സ്ഥാപനമായ ഇസാഫിൽ നിന്നും കടമെടുത്ത ഗൃഹനാഥൻ ആത്മഹത്യ ചെയ്തു: ഇതിന് മുൻപും ഭീഷണിയെ തുടർന്ന് നാല് പേർ ആത്മഹത്യ ചെയ്തു
പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസൻ ആത്മഹത്യ ചെയ്തു. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ലോണ്‍ തുക തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഏജന്റുകള്‍ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.
ഇന്ന് രാവിലെയാണ് ശിവദാസന്‍ ആത്മഹത്യ ചെയ്തത്. പാലക്കാട് ചിറ്റൂരില്‍ നാലുപേര്‍ ജീവനൊടുക്കാന്‍ കാരണമായത് മൈക്രോ ഫിനാന്‍സ് ആണ് സംഘത്തിന്റെ ഭീഷണി മൂലമാണെന്ന് കണ്ടെത്തിയിരുന്നു.വീട്ടമ്മമരാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇരകള്‍.
ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0