എം ജി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിനിക്ക് ജീവനക്കാരനില്‍ നിന്നും വിദ്യാര്‍ത്ഥിയില്‍ നിന്നും ലൈംഗിക അതിക്രമം ഉണ്ടായി; ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണം തള്ളി വിസി; അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും പരാതി പറഞ്ഞിട്ടില്ല
സ്വന്തം ലേഖിക
കോട്ടയം: എം ജി സര്‍വകലാശാലയില്‍ വെച്ച് ഒരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നും, ജീവനക്കാരനില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ പി മോഹൻ്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ സാബു തോമസ്.
ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആരോപണം തെറ്റാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാര്‍ത്ഥിനി വാക്കാല്‍ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജമായ ആരോപണമാണ് വിദ്യാര്‍ത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി പിന്തുണക്കും. വിദ്യാര്‍ത്ഥി ലബോറട്ടറിയില്‍ തിരിച്ചുവന്ന് പഠനം പൂര്‍ത്തികരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടി എല്ലാ സൗകര്യവും നല്‍കാന്‍ തയ്യാറാണെന്നും വിസി അറിയിച്ചു.
തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന് അന്ന് ഡിപ്പാര്‍ട്ട്മെന്റിൻ്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വിസി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു.
നന്ദകുമാറിനെതിരെയും വിസി സാബു തോമസിനെതിയുമാണ് ദീപ പരാതി ഉന്നയിച്ചിരുന്നത്. ദീപയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറായില്ല.
ജാതി വിവേചനം മൂലം പത്ത് വര്‍ഷമായി ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. ഒക്ടോബര്‍ 29ാം തിയതിയാണ് ദീപാ പി മോഹന്‍ നിരാഹാര സമരം ആരംഭിച്ചത്.