എം ജി യൂണിവേഴ്സിറ്റിയിൽ സീറ്റൊഴിവ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്ററായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി നടത്തുന്ന എം.എസ്.സി ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ 2021 ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.
(പി.ആർ.ഒ/39/1289/2021)
എം.എ. സിറിയക്
മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഇ.ഇ.ആർ.ഐ.) നടത്തുന്ന എം.എ. സിറിയക് പ്രോഗ്രാമിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതിലേക്കുള്ള അപേക്ഷ നവംബർ 15 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരിക്കും. അപേക്ഷാഫോറം അവസാന തീയതിവരെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിട്ട് വാങ്ങാം. ആകെ 20 പേർക്കാണ് പ്രവേശനം. നവംബർ 22നാണ് പ്രവേശനം. ക്ലാസുകൾ നവംബർ 25ന് ആർംഭിക്കും. ആർട്‌സ്, സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ടെക്‌നോളജി, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. സിറിയക് സെക്കന്റ് ലാംഗ്വേജായി ബിരുദമെടുത്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അർഹരായ വിദ്യാർഥികൾക്ക് സംവരണാനുകൂല്യം ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
(പി.ആർ.ഒ/39/1290/2021)
ഗവേഷണ രീതിശാസ്ത്ര പ്രഭാഷണങ്ങൾ 19 മുതൽ
മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ച് വെബ് പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 19ന് ആരംഭിക്കുന്ന പ്രഭാഷണങ്ങൾ വിവിധ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങളെ മുൻനിർത്തിയുള്ള തായിരിക്കും. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും സാമൂഹികശാസ്ത്ര ഗവേഷകർക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്ന ഗവേഷകർക്ക് സർട്ടിഫിക്കറ്റ് നൽകും. താല്പര്യമുള്ളവർ നവംബർ 15നകം [email protected] എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം.