play-sharp-fill
അക്ഷരനഗരിയായ കോട്ടയത്തിന് ലഭിച്ച കലാ കേന്ദ്രമാകട്ടെ എം ജി മ്യൂസിക് അക്കാഡമി;  ഉന്ഘാടനം ചെയ്ത് പിന്നണി ഗായകൻ എം ജി ശ്രീകുമാർ

അക്ഷരനഗരിയായ കോട്ടയത്തിന് ലഭിച്ച കലാ കേന്ദ്രമാകട്ടെ എം ജി മ്യൂസിക് അക്കാഡമി; ഉന്ഘാടനം ചെയ്ത് പിന്നണി ഗായകൻ എം ജി ശ്രീകുമാർ

സ്വന്തം ലേഖകൻ

കോട്ടയം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള എം.ജി മ്യൂസിക് അക്കാദമി കലാ പരിശീലന കേന്ദ്രം കോട്ടയം ശാസ്ത്രീ റോഡിന് സമീപമുള്ള ബേക്കർ ഹില്ലിലെ 29-ആം നമ്പർ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

എം ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എം ജി മ്യൂസിക് അക്കാഡമി കോട്ടയത്തിന്റെ കലാക്ഷേത്രമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാ കോട്ടയത്തുകാരുടേ യും അനുഗ്രഹവും സഹകരണവും എം ജി മ്യൂസിക് അക്കാഡമിക്ക് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യ എസ് കുറുപ്പ്, അക്കാഡമി മാനേജർ ഉമേഷ്‌ കുമാർ, മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തേർഡ് ഐ ന്യൂസ്‌ ലൈവ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാർ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ശശികുമാർ,അധ്യാപകർ മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കർണ്ണാടക സംഗീതം, സിനിമാ ഗാനം, ലളിതഗാനം, കീബോർഡ്, വയലിൻ, ഗിറ്റാർ, വീണ… തുടങ്ങി നിരവധി കലകളിൽ ഇവിടെ പരിശീലനം നേടാവുന്നതാണ്. പ്രായഭേദമെന്യേ പഠിതാക്കൾക്ക് ക്ലാസ്സുകളിൽ ചേരുവാൻ അവസരം ലഭിക്കുന്നതോടൊപ്പം പഠിതാക്കൾക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടുകൊണ്ടാണ് എം.ജി സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

കേരളത്തിലെ പ്രഗത്ഭരും, പ്രശസ്തരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ MG ശ്രീകുമാറിൻ്റെ മേൽനോട്ടത്തിൽ കൃത്യമായ സിലബസ് അടിസ്ഥാനത്തിൽ ഇവിടെ പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് മികച്ച സംഗീത പഠനം ഉറപ്പ് നൽകുന്നു. ക്ലാസ്സുകളിൽ ചേരുവാൻ 9567588860,9037588860 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.