Spread the love

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ട് മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം ‘ലുമിയർ’ വീട്ടിൽ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു.

video
play-sharp-fill

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ഐ.എസ്.ആർ.ഒയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം നിരവധി സുപ്രധാന പദ്ധതികളിൽ പങ്കാളിയായിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി കോക്കൂർ മാനംകണ്ടത്ത് തറവാട്ടിൽ പരേതനായ ബാപ്പുട്ടിയുടെ മകനാണ്. ഔദ്യോഗിക ജീവിതത്തിന് പുറമെ സാമൂഹിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മുസ്‍ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആരിഫ പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകൾ ആരിഫയാണ് ഭാര്യ. മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു. മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ. ഭാര്യാ സഹോദരൻ: ജസ്റ്റിസ് സി.കെ. അബ്ദുറഹീം. ഖബറടക്കം: ശനിയാഴ്ച രാത്രി 7.30-ന് പാളയം ജുമ മസ്ജിദിൽ നടക്കും.