Spread the love

തൃശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് 6 എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു.

video
play-sharp-fill

ഡിവൈഎസ്‌പി അടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു. അരിമ്പൂരിൽ 4-ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ്റെ വീടിനു പുറകിലുള്ള കിണറ്റിൽ നിന്നാണ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചത്.

ഇന്ന് വൈകീട്ട് ആറ് മണിക്കാണ് സംഭവം. വീടിനു പുറകിലുള്ള കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കിണറ്റിലേക്ക് മറ്റൊരു കയർ കാണുകയും, കയർ പൊക്കി കയറ്റിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചാക്കു വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിൽ 6 ഓളം ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.