
പാമ്പാടി: ദേശീയ പാത വിസ്തൃതി വർധനവിനായി നടത്തുന്ന പ്രവർത്തിയുടെ ഭാഗമായി റോഡിൽ മെറ്റലും പൊടിയും ചേർന്ന മിശ്രിതം അലക്ഷ്യമായി ഇറക്കി ഇടുന്നത് ഉണ്ടാക്കുന്ന പൊടി പടലം വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നു.
വെള്ളൂർ സെൻട്രൽ എൽ പി സ്കൂളിന് സമീപം കാർ അപകടത്തിൽപെട്ടു. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തിൽ അപകടത്തിൽ പെടുന്നത്.
റോഡരികിൽ നിന്നും ഇളക്കി മാറ്റിയ ഇന്റർലോക്ക് കട്ടകൾ കൂട്ടി ഇട്ടിരിക്കുന്നത് ഉള്ള പാർക്കിംഗ് സൗകര്യം കൂടി ഇല്ലാതാക്കും വിധവും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന വിധത്തിലാണ്.സ്വതവേ അപകട സാധ്യത ഉള്ള പാമ്പാടി ആശുപത്രി വളവിൽ കോൺക്രീറ്റ് പൊട്ടിച്ചിട്ടത് ആഴ്ചകളായി നീക്കാതെ കിടക്കുന്നത് നിരുത്തരവാദ പ്രവർത്തിക്ക് ദൃഷ്ടാന്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവാദിത്ത പെട്ടവരുടെ കൊടിയ വീഴ്ച്ച കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഉടൻ പരിഹാരം ഉണ്ടാക്കാത്ത പക്ഷം ഗ്രാമ പഞ്ചായത്തിന് ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ജനങ്ങളെ അണി നിരത്തി പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കേണ്ടി വരുമെന്നും പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു. ഇതിൽ ശക്തമായ പ്രതിഷേധം ദേശീയ പാത അധികൃതരെ അറിയിക്കുവാൻ പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.







