നിതിൻ രാജിന്റെ മരണം; അന്വേഷണത്തിൽ പുരോഗതിയില്ല; സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സില്‍; ഏപ്രില്‍ 28ന് സംസ്ഥാന ഹർത്താൽ നടത്തും

Spread the love

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച്‌ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സില്‍. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

video
play-sharp-fill

പൊലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമരപ്രഖ്യാപന കണ്‍വെൻഷൻ ഇന്ന് നടക്കും. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്‍ന്നാണ് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്.

മുഴുവൻ പ്രതികളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും ഡോ. റാം, ഡോ. സംഗീത എന്നിവർ മാത്രമല്ല കുറ്റക്കാരെന്നും പ്രിൻസിപ്പാല്‍ അടക്കം പ്രതി പട്ടികയില്‍ വരുമെന്നും ആക്ഷൻ കൗണ്‍സില്‍ ആരോപിച്ചു. ഒരു ഡോക്ടറാവേണ്ട കുട്ടിയെയാണ് കൊന്നത്, അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച്‌ കൊന്നതെന്നും 10 കോടി രൂപ നഷ്ട പരിഹാരം കുടുംബത്തിന് നല്‍കണമെന്നും ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നിതിന്‍റെ മരണത്തില്‍ പിതാവിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തുന്നതിന് കണ്ണൂരിലെത്തിയ നിതിൻ രാജിന്‍റെ പിതാവടക്കമുള്ള കുടുംബാംഗങ്ങള്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജിലെത്തി. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തും.