Spread the love

സോഷ്യല്‍ മീഡിയയിലെ ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച്‌ ജനതാ പാർട്ടി’യുമായി (CJP) ബന്ധമുള്ള വ്യക്തികള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി.

video
play-sharp-fill

സംഘടനയുമായി ബന്ധപ്പെട്ടവർ വ്യാജ നിയമ ബിരുദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സുപ്രീം കോടതിയുടെ ഔദ്യോഗിക ഐഡന്റിറ്റി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

വ്യാജ ബിരുദങ്ങള്‍ കാട്ടി അഭിഭാഷകരോ നിയമവിദഗ്ധരോ ആയി ആള്‍മാറാട്ടം നടത്തുന്നവർക്കെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ വ്യവസ്ഥിതിയെയും ഭരണസംവിധാനങ്ങളെയും ഡിജിറ്റല്‍ മീമുകളിലൂടെ ആക്രമിക്കുന്ന വ്യക്തികളെക്കുറിച്ച്‌ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സിജെപി തരംഗമായത്.

എന്നാല്‍ പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചുവെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച സംഘടനയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് കേന്ദ്ര സർക്കാർ ഇന്ത്യയില്‍ തടഞ്ഞിരുന്നു.