
ആലപ്പുഴ: കിടപ്പുരോഗിയായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാർക്കുനേരെ പൂട്ടിയിട്ട് മർദിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. പട്ടണക്കാട് 6u അഞ്ചാം വാർഡില്‍ വാടകയ്‌ക്ക് താമസിക്കുന്ന പട്ടണക്കാട് ഹൈസ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ എന്ന പ്രസാദ് (52) ആണ് അറസ്റ്റിലായത്.
ശനിയാഴ്‌ച രാവിലെയാണ് സംഭവം. വനിത-ശിശുക്ഷേമ വകുപ്പിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസർമാരായ മായ എസ്.പണിക്കർ,കൗണ്‍സിലർ അഞ്‌ജന, ഡ്രൈവർ ലോറൻസ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. കിടപ്പുരോഗിയായ അമ്മ സതിയെ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രസന്നകുമാറിന്റെ മൂത്ത സഹോദരി അമ്പിളി പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയപ്പോഴാണ് ഇവരെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ഇയാള്‍ മർദിച്ചത്.
സംഭവമുണ്ടായതിന് പിന്നാലെ പോലീസ് ഇവിടെയെത്തിയെങ്കിലും അമ്മയെ കട്ടിലില്‍ നിന്നും എടുത്തുയർത്തി ഇയാള്‍ ഭീഷണിമുഴക്കി. ഇതോടെ പോലീസ് മടങ്ങുകയായിരുന്നു. പിന്നാലെ ഇയാള്‍ വീട്ടില്‍നിന്നും മുങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ബിന്ദു കൃഷ്‌ണ പ്രതിയെ പിടികൂടണമെന്ന് നിർദേശം നല്‍കിയിരുന്നു. ഞായറാഴ്‌ച പുലർച്ചെ കായംകുളം കൃഷ്‌ണപുരത്ത് നടത്തിയ പരിശോധനയില്‍ പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ പി.എസ്.ജയന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രസന്നകുമാറിനെ ചേർത്തല ഫസ്റ്റ്‌ക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.







