ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം;  ഖേദം പ്രകടിപ്പിച്ച്‌ മെസ്സി;  ക്ലബ്ബിന്റെ നടപടികള്‍ക്കായി കാത്തിരിക്കുന്നു

ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം; ഖേദം പ്രകടിപ്പിച്ച്‌ മെസ്സി; ക്ലബ്ബിന്റെ നടപടികള്‍ക്കായി കാത്തിരിക്കുന്നു

സ്വന്തം ലേഖിക

പാരീസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതില്‍ ഖേദപ്രകടനവുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മെസ്സി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ചത്. സംഭവിച്ച കാര്യങ്ങളില്‍ സഹകളിക്കാരോടും ക്ലബ്ബിനോടും മാപ്പ് പറയുന്നതായി മെസ്സി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരശേഷം പതിവുപോലെ അവധിദിനമുണ്ടാകുമെന്നാണ് കരുതിയത്. സൗദിയിലേക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണ്. ഒഴിവാക്കാന്‍ സാധിച്ചില്ല’- മെസ്സി പറഞ്ഞു.

എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ്ബിന്റെ നടപടികള്‍ക്കായി കാത്തിരിക്കുന്നതായും മെസ്സി കൂട്ടിച്ചേര്‍ത്തു.

നേരത്തേ അനുവാദം ചോദിക്കാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച്‌ പി.എസ്.ജി. താരത്തിനെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ രണ്ടാഴ്ച താരത്തിന് കളിക്കാനും പരിശീലനം നടത്താനും സാധിക്കില്ല മാത്രമല്ല പ്രതിഫലവും നല്‍കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ ടീമിലേക്ക് തിരിച്ചെത്തിയാല്‍ മെസ്സിയ്ക്ക് ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ്.