ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ആങ്കര്‍മാരെല്ലാം നമ്മുടെ സ്വന്തം, അവരെ നന്നായി ട്രീറ്റ് ചെയ്യുക; ആങ്കര്‍മാരുടെ മുസ്ലിം സ്നേഹത്തെക്കുറിച്ച് വാചാലനായി ഫസല്‍ ഗഫൂര്‍
തിരുവനന്തപുരം: മുഖ്യധാരാ ചാനലുകളിലെ ആങ്കര്മാര്ക്കുള്ള മുസ്ലിം സ്നേഹത്തെക്കുറിച്ച് വാചാലനായി എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂര്‍. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മാധ്യമങ്ങളില്‍ മതേതര മുഖമായി ചിലര്‍ അവരോധിച്ചു പോന്ന എംഇഎസ് നേതാവ് ഫസൽ ഗഫൂര്‍ ഇപ്പോള്‍ നടത്തിയ പ്രസംഗമാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടാണ് ഇദ്ദേഹത്തിന്റെ ഈ പ്രസംഗം എന്നതാണ് ശ്രദ്ധേയം.
പ്രസംഗത്തില്‍ ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ ഇങ്ങനെ, ” ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ആങ്കര്‍മാരെല്ലാം നമ്മുടെ സ്വന്തമാണ്. അവരെ തങ്ങളുടെ കോളജുകളില്‍ പ്രസംഗത്തിനു വിളിക്കുക. നന്നായി ട്രീറ്റ് ചെയ്യുക. ചാനല്‍ ചര്‍ച്ചയ്ക്കു പോകുന്നത് ഞാനല്ലേ. അവരാരും നമുക്ക് എതിരല്ല.”
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ ആശങ്ക പടര്‍ത്തുന്ന ഈ സാഹചര്യത്തിൽ പലരും പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്.