തങ്ങള്‍ കഷ്ടപ്പെട്ട് നിർമ്മിച്ച മൂന്ന് വീടുകളും 3 ഉരുൾപൊട്ടലിലായി നഷ്ടമാകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആകുമോ?.. എങ്കിൽ ചൂരൽമലയിലെ മേരിയമ്മയും ഭർത്താവ് ചിന്നപ്പനും മക്കളും അതിജീവിച്ചത് 3 ഉരുള്‍പൊട്ടലുകളെയാണ്.
വയനാട് ഉരുൾപൊട്ടലിൽ ഒരു നാട് തന്നെ ഒലിച്ചുപോയപ്പോൾ ജീവനും ജീവിതവും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഒപ്പം വീട് നഷ്ടമായവരുമുണ്ട്.
തങ്ങള്‍ കഷ്ടപ്പെട്ട് നിർമ്മിച്ച മൂന്ന് വീടുകളും 3 ഉരുൾപൊട്ടലിലായി നഷ്ടമാകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആകുമോ?.. എങ്കിൽ മേരിയമ്മ ചൂരൽമലയിലെ മേരിയമ്മയും ഭർത്താവ് ചിന്നപ്പനും മക്കളും അതിജീവിച്ചത് 3 ഉരുള്‍പൊട്ടലുകളെയാണ്.
മൂന്ന് ഉരുൾപൊട്ടലിലും ഇവർക്ക് വീട് നഷ്ടമായിരുന്നു. ആദ്യം, 1984 ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ താമസസ്ഥലം നഷ്ടപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പണിയെടുത്തു വാങ്ങിയ സ്ഥലവും അവിടെയുണ്ടാക്കിയ വീടും 2019 ലെ പുത്തുമല ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു.
ഒടുവിൽ താമസിച്ചിരുന്ന വീട് ഇത്തവണത്തെ ഉരുൾപൊട്ടലിൽ പോയി.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തലൂർ സ്വദേശികളായ ചിന്നപ്പനും മേരിയും മക്കളും ജോലി തേടി മേപ്പാടിയിലെത്തിയത് 1980 ലാണ്. ഏലത്തോട്ടത്തിൽ ജോലിയെടുക്കുകയായിരുന്ന കുടുംബം താമസിച്ചിരുന്ന വീട് (ലയം) 84 ലെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
തുടർന്ന് ചൂരൽമല അങ്ങാടിക്കു സമീപത്തേക്കു താമസം മാറ്റി. ഏറെക്കാലം ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് മകൻ ദേവദാസൻ പുത്തുമലയിൽ 10 സെന്റ് വാങ്ങി വീട് വച്ചു.
2019 ലെ ഉരുൾപൊട്ടലിൽ ഒന്നരവയസ്സുള്ള കൊച്ചുമകനടക്കം ഒട്ടേറെ ബന്ധുക്കൾ മരിച്ചെങ്കിലും മേരിയും ചിന്നപ്പനും ദേവദാസനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീടു പള്ളി നിർമിച്ചുനൽകിയ വീട്ടിലേക്കു ദേവദാസൻ താമസം മാറി. മേരിയും ചിന്നപ്പനും മുണ്ടക്കൈയിലെ വീട്ടിലാണു താമസിച്ചിരുന്നതെങ്കിലും ഇത്തവണ മഴ ശക്തമായപ്പോൾത്തന്നെ താമസം മാറിയിരുന്നു. അതിനാൽ ഉരുൾപൊട്ടലിൽ വീട് പോയെങ്കിലും ജീവൻ തിരികെകിട്ടി.