play-sharp-fill
മേപ്പടിയാനില്‍ ഒരു തേങ്ങയും ഇല്ലെന്ന് നിഖില വിമല്‍; അല്ലെങ്കിലും എന്ത് തേങ്ങയാണ് അഭിനയിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ

മേപ്പടിയാനില്‍ ഒരു തേങ്ങയും ഇല്ലെന്ന് നിഖില വിമല്‍; അല്ലെങ്കിലും എന്ത് തേങ്ങയാണ് അഭിനയിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ

എറണാകുളം: മേപ്പടിയാൻ സിനിമയില്‍ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തില്‍ രൂക്ഷ വിമർശനം.

ഇതുമായി ബന്ധപ്പെട്ട വാർത്തകള്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്ത് എത്തിയത്. വാക്കിലൂടെ പുറത്തുവരുന്നത്

നടിയുടെ സ്വഭാവമാണെന്നും അവസരം കിട്ടിയിരുന്നെങ്കില്‍ എന്ത് തേങ്ങ അഭിനയിക്കുമായിരുന്നു എന്നും ആളുകള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം നടി ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞ പരാമർശങ്ങള്‍ ആണ് ഇപ്പോള്‍ വാർത്തയായിട്ടുള്ളത്. സ്‌ക്രിപ്റ്റ് ആദ്യം തന്നിരുന്നില്ല എന്നും, അതില്‍ അഭിനയിക്കാനായി

ഒന്നുമില്ലെന്നും നടി പറഞ്ഞിരുന്നു. അഭിനയിക്കാനായി ഒരു തേങ്ങയും ഇല്ലെന്ന് മനസിലായതോടെയാണ് സിനിമയില്‍ അഭിനയിക്കാനില്ലെന്ന് അണിയറ പ്രവർത്തകരോട് പറഞ്ഞത് എന്നും നടി വ്യക്തമാക്കിയിരുന്നു.

ഈ പരാമർശത്തെ അടുത്തിടെ പുറത്തിറങ്ങിയ ഗുരുവായൂർ അമ്പല നടയില്‍, നുണക്കുഴി എന്നീ സിനിമകളിലെ നടിയുടെ അഭിനയവുമായി താരതമ്യം ചെയ്താണ് ഇപ്പോള്‍ വിമർശനം ഉയരുന്നത്.

ഗുരുവായൂർ അമ്പലനടയില്‍ എന്ന ചിത്രത്തിലെ നടിയുടെ അഭിനയത്തിന് ഓസ്‌കർ ലഭിക്കുമെന്നാണ് ചിലർ പരിഹസിക്കുന്നത്. നുണക്കുഴി സിനിമയിലെ അഭിനയത്തിന് ഉർവ്വശി

അവാർഡ് ലഭിക്കുമെന്നും പരിഹാസം ഉയരുന്നുണ്ട്. ഇനി അഭിനയിക്കാൻ തേങ്ങയുള്ള സിനിമകളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നും നടിയോട് ആളുകള്‍ പറയുന്നു. അല്ലെങ്കിലും നീ എന്ത് തേങ്ങയാ അഭിനയിക്കുന്നത് എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.