പത്ത് വയസ്സ് മുതലേ കുട്ടികളിൽ ആർത്തവം ; ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്

പത്ത് വയസ്സ് മുതലേ കുട്ടികളിൽ ആർത്തവം ; ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്

പത്ത് വയസ്സ് പോലും തികയാതെ കുട്ടികളിൽ ആർത്തവം ആരംഭിക്കുന്നു. ശിശുരോഗ വിദഗ്‌ധരുടെ പുതിയ റിപ്പോർട്ട് പ്രകാരമാണ് ഇത് കണ്ടെത്തിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ സർവേ നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐ.സി.എം.ആർ.).

വർഷാവസാനത്തോടെ ആരംഭിക്കുന്ന സർവേ ആരംഭിക്കുക. ഐ.സി.എം.ആറിന്റെ കീഴിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്‌ ഇൻ റീപ്രൊഡക്ടീവ് ആൻഡ് ചൈല്‍ഡ് ഹെല്‍ത്താണ് സർവേയ്ക്ക നേതൃത്വം നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഗതിയിൽ പെൺകുട്ടികൾ 13 വയസ്സുകളിലാണ് ആർത്തവം കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ പത്ത് വയസ്സ് തികയുന്നതിന് മുന്നേ ആർത്തവം കണ്ടു തുടങ്ങുന്നു.

നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങള്‍ അസ്ഥിക്ഷയം, ഉയരം കുറയല്‍ തുടങ്ങി കുട്ടികളുടെ ശാരീരിക വളർച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് കാരണമാകാംമെന്നുo ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.