കൊവിഡ് വന്നപ്പോൾ ഉണ്ടായിരുന്ന ജോലിയും പോയി; സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയേയും സഹോദരിയേയും ജുവല്ലറിയിൽ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി; യുവാവ് തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ
തൃശൂർ: അമ്മയേയും സഹോദരിയേയും ജുവല്ലറിയിൽ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി തൂങ്ങിമരിച്ച് യുവാവ്. സഹോദരിയുടെ വിവാഹത്തിനായി ആഭരണങ്ങൾ എടുക്കാനാണ് ജുവല്ലറിയിൽ പോയത്.
വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ വിപിൻ(25) ആണ് മരിച്ചത്. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ എവിടെ നിന്നും വായ്പ് ലഭിച്ചില്ല.
പിന്നാലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വർണം എടുക്കാൻ അമ്മയേയും സഹോദരിയേയും കൂട്ടി പോയി.
പണവുമായി ഉടൻ വരാം എന്ന് പറഞ്ഞാണ് വിപിൻ ജുവല്ലറിയിൽ നിന്ന് പോയത്. എന്നാൽ വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സുപ്പർ മാർക്കറ്റിലായിരുന്നു വിപിന് ജോലി. എന്നാൽ കോവിഡ് കാലത്ത് അത് നഷ്ടമായി.സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ട് കുറച്ചു നാളായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നീട്ടിവെച്ചു. അടുത്ത ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.