play-sharp-fill
ചുഴികളും കയങ്ങളും നിറഞ്ഞ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ പറയാറുണ്ടെങ്കിലും അത്  അവഗണിച്ച്  പലരും  പുഴയില്‍ ചാടുന്നത് പതിവാണ്, മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്

ചുഴികളും കയങ്ങളും നിറഞ്ഞ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ പറയാറുണ്ടെങ്കിലും അത് അവഗണിച്ച് പലരും പുഴയില്‍ ചാടുന്നത് പതിവാണ്, മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്


സ്വന്തം ലേഖിക

കോട്ടയം :മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മാന്നാനം സെന്റ് .എഫ്രേംസ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ബോയ്സ് ഹൈസ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16) എന്നിവരാണ് മരിച്ചത്.


നവീന്‍, അമല്‍ , മാര്‍ഷല്‍ , ജോസ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ രണ്ടുപേര്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട് കാല്‍വഴുതി മുങ്ങിത്താഴുകയായിരുന്നു.ഈ സമയം പുഴയുടെ എതിര്‍ഭാഗത്ത് ചൂണ്ടയിട്ടു കൊണ്ടിരുന്ന നാട്ടുകാര്‍ പാഞ്ഞെത്തി രക്ഷിക്കാന്‍ ശ്രമിച്ചു. രണ്ടു പേര്‍ വെള്ളത്തിലേക്ക് ചാടി കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരാളെ ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ചുഴികളും കയങ്ങളും നിറഞ്ഞ ഈ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ പറയാറുണ്ടെങ്കിലും അത് അവഗണിച്ച്‌ പലരും പുഴയില്‍ ചാടുന്നത് പതിവാണ്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൂട്ടുകാരന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് പറയുന്നു. മീനടം പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം ഓവര്‍സിയറാണ് നവീന്റ അച്ഛന്‍ സുനില്‍.

അമ്മ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അനു. സഹോദരി: നവിത (പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി) ഞീഴൂര്‍ വാക്കാട് പൊയ്ക പുറത്ത് വള്ളിക്കാട്ട് വീട്ടില്‍ ലിജോയുടെ മകനാണ് അമല്‍. വാഹനപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ലിജോ ചികിത്സയിലായിരുന്നു.

ഇപ്പോള്‍ ലോട്ടറി വില്‍പ്പന നടത്തുകയാണ്. ചെറുവാണ്ടൂര്‍ കിഴക്കേ മന്തോട്ടത്തില്‍ വീട്ടിലാണ് താമസം. അമ്മ : ലീലാമ്മ . സഹോദരിമാര്‍ : അനന്യ ,അലീന (അമലഗിരി ബി.കെ. കോളേജ് വിദ്യാര്‍ഥിനി). അമലിന്റെ സംസ്ക്കാരം വെള്ളിയാഴ്ച രണ്ടിന് ചെറുവാണ്ടൂര്‍ സെന്റ് പോള്‍സ് സി. എസ്.ഐ പള്ളി സെമിത്തേരിയില്‍. നവീന്റെ സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പില്‍.