Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.

അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച്‌ ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതി.കഴിഞ്ഞ കുറെ ദിവസങ്ങളായി മകനെ കാണാനില്ലെന്ന് കാണിച്ച്‌ ലെവിന്‍ വര്‍ഗീസിന്റെ അച്ഛന്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെയാണ് ലെവിന്‍ വര്‍ഗീസിനെ അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച്‌ മൂന്നംഗ സംഘം മര്‍ദ്ദിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ലെവിന്‍ വര്‍ഗീസിനായി തെരച്ചില്‍ നടത്തുന്നതിനിടെ, ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടൂര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷിച്ച്‌ അടൂര്‍ പിഡബ്ല്യൂഡി റെസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ ലെവിന്‍ വര്‍ഗീസിനൊപ്പം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.

മര്‍ദ്ദനമേറ്റ് അവശനിലയില്‍ കണ്ടെത്തിയ ലെവിന്‍ വര്‍ഗീസിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.