Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചാരുംമൂട്: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് പണയിൽ രാഹുൽ ഭവനത്തിൽ വി.വി. രവിന്ദ്രൻ (61) ആണ് മരിച്ചത്. നൂറനാട് കാവുമ്പാട് സ്കൂളിന് മുന്നിൽ വെച്ചച്ച് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.

രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുമ്പോൾ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൻ തെറിച്ചു വീണ രവീന്ദ്രന്‍റെ കാലിൽ കൂടി ബസ് കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ രവീന്ദ്രനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുശലകുമാരി, മക്കൾ: രാഹുൽ, നയന. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group