ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ മാസ്‌ക് ധരിച്ചില്ല ; അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു
സ്വന്തം ലേഖകൻ
കൊച്ചി : യാത്രക്കാരൻ ബസ് സ്റ്റാൻഡിൽ മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാരന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ക്രൂരമർദ്ദനം,
അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണ് സംഭവം.കെഎസ്ആർടിസി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ വടി കൊണ്ടുള്ള അടിയിൽ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങൾ സ്റ്റാൻഡിലെ മറ്റ് യാത്രക്കാരാണ് മൊബൈലിൽ പകർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസ്‌ക് ധരിക്കാതെ സ്റ്റാൻഡിൽ നിലത്തിരുന്നയാളെ ജീവനക്കാരൻ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുള്ള അടിയിൽ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരൻ അവിടെതന്നെ കിടക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തമിഴ്‌നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായതെന്നാണ് സംശയം.
തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.