play-sharp-fill
മേലുകാവ് വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ  തീവെക്കുകയും ചെയ്ത സംഭവം; ഒരു പ്രതി കൂടി അറസ്റ്റിൽ

മേലുകാവ് വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തീവെക്കുകയും ചെയ്ത സംഭവം; ഒരു പ്രതി കൂടി അറസ്റ്റിൽ

സ്വന്തം ലേഖിക

മേലുകാവ്: വീട് കയറി ആക്രമിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ.

മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീവെക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമാരമംഗലം ഏഴല്ലൂർ ഭാഗത്ത് കളരിക്കൽ വീട്ടിൽ നാസർ മകൻ സഹീർ നാസർ (26) എന്നയാളെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്ന്ന് ആക്രമണത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു, അലക്സ് പാസ്ക്കൽ, ആൽബർട്ട്, ആൽബിൻ കെ ബോബൻ, നിക്കോളാസ് , ബിബിൻ ബെന്നി , റിജിൽ , ദീപു ജോയി എന്നിവരെ കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

സഹീർ നാസറിനെ അറസ്റ്റ് ചെയ്തതോടുകൂടി ഈ കേസിൽ മൊത്തം 15 പ്രതികളെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പാലാ ഡി.വൈ.എസ്.പി. ഗിരീഷ് പി. സാരഥി, മേലുകാവ് എസ്.എച്ച്.ഓ. രഞ്ജിത്ത് കെ.വിശ്വനാഥ്, സി.പി.ഓമാരായ വരുൺ, നിസാം, ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.