play-sharp-fill
പാമ്പാടിയിൽ ഡിവൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്  സമാപനമായി; ആവേശം കൊടുമ്പിരി കൊണ്ട യുവജന റാലിയിൽ ആയിരകണക്കിനാളുകൾ പങ്കെടുത്തു

പാമ്പാടിയിൽ ഡിവൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് സമാപനമായി; ആവേശം കൊടുമ്പിരി കൊണ്ട യുവജന റാലിയിൽ ആയിരകണക്കിനാളുകൾ പങ്കെടുത്തു

സ്വന്തം ലേഖിക
പാമ്പാടി :ആയിരക്കണക്കിന് ആളുകളുടെ ആവേശം ആളിപടർന്ന യുവജന റാലിയോടെ ഡിവൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പാമ്പാടിൽ സമാപനമായി .കോട്ടയം ജില്ലയിലെ യുവ തലമുറയുടെ തന്റേടം ജ്വലിച്ചു നിന്ന യുവജന റാലി നാടിനും നാട്ടുകാർക്കും കണ്ണിനു കുളിർമയേകി പാമ്പാടി ആലാംപള്ളിയിൽ നിന്ന് ആരംഭിച്ച റാലി കാളചന്ത ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്തു.

രാജ്യം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും , അതിനായി ഡിവൈഎഫ്‌ഐ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും എം.എം മണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ , സംസ്ഥാന കമ്മറ്റിയംഗം കെ അനിൽ കുമാർ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ ,


ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജേഷ് ശശി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ ആർ അജയ് , എൻ അനിൽ കുമാർ , ബിന്ദു അജി , സിപിഐഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ , ട്രഷറാർ സതീഷ് വർക്കി , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റ്റി എസ് ശരത്, അനീഷ് ആന്ത്രയോസ് , എൻ അൻഷാദ് , വൈസ് പ്രസിഡന്റുമാരായ മിഥുൻ ബാബു , അർച്ചനാ സദാശിവൻ , ആർ രോഹിത് സെക്രട്ടറിയേറ്റ് അംഗങ്ങളായ റിജേഷ് കെ ബാബു , എൻ ആർ വിഷ്ണു , പ്രവീൺ തമ്പി , ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group