മീനടത്ത് കാണാതായ യുവാവിനായി 4 ദിവസമായി അന്വേഷണം തുടരുന്നു: ചെരുപ്പ് കണ്ടെത്തിയ തോട് കേന്ദ്രീകരിച്ചാണ് തെരച്ചിൽ
മീനടം: മീനടത്ത് കാണാതായ യുവാവിനായി 4 ദിവസമായി അന്വേഷണം തുടരുന്നു
മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് -ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
രാവിലെ പത്ത്മണിയോടെ അനീഷ് വീട്ടിൽ നിന്നും പുറത്തേ്ക്ക് പോയി. തുടർന്ന് വീട്ടിൽ തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പ്രദേശത്തെ തോടിനു സമീപത്ത് അനീഷിന്റെ ചെരുപ്പ് കണ്ടതോടെ തോട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
മീനടത്തു നിന്നും പാമ്പാടിയ്ക്കു കിടക്കുന്ന തോട്ടിലാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ദിവസങ്ങളായി തിരച്ചിൽ നടത്തിയത്.
സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ വിവരം അറിയിക്കണമെന്ന് പാമ്പാടി എസ് എച്ച് ഒ അറിയിച്ചു. .
Third Eye News Live
0