മീനച്ചിലാറിന് പുതുജീവൻ; നദിയുടെ വീതി തിരിച്ചെത്തുന്നു; തുരുത്തുകളും പാഴ്മരങ്ങളും യന്ത്രസഹായത്താൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം
സ്വന്തം ലേഖിക
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ചവിട്ടുവരി പാലത്തിന് താഴെ മീനച്ചിലാറിൻ്റെ വീതി പൂർണ്ണമായും തിരിച്ച് പിടിക്കുന്ന പ്രവർത്തനങ്ങൾ മുന്നേറുന്നു.
ദുരന്ത നിവാരണ നിയമത്തിൽ ഉൾപ്പെടുത്തി മേജർ ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിട്ടയിൽ നിന്നും ഇരുപതിലേറെ മീറ്റർ വീതിയിൽ നദിയുടെ വീതിയെ അപഹരിച്ച് ക്കൊണ്ട് രൂപപ്പെട്ട തുരുത്തുകളും അതിൽ വളർന്ന് നിൽക്കുന്ന പാഴ്മരങ്ങളും യന്ത്രസഹായത്താൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, എക്സിക്യൂട്ടിവ് എൻഞ്ചി ജോയ് ജനാർദ്ധനൻ, അസി.എക്സി.എൻജി ശ്രീകല കെ, അസി.എൻജി. ഷാർലെറ്റ് സെബാസ്റ്റ്യൻ, ഓവർസിയർ ദിവ്യ. സി ദാസ്,വാർഡ് കൗൺസിലർ ഷൈനി തോമസ്, ജനകീയ കൂട്ടായ്മ അംഗങ്ങളായ ടി.എം സുരേഷ്, കെ.കെ ശ്രീമോൻ, എൻ.ശ്രീകുമാർ, വർഗ്ഗീസ് കെ. കുരുവിള തുടങ്ങിയവർ പങ്കെടുത്തു.