play-sharp-fill
വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി ആഘോഷിച്ചു: ഭക്തിസാന്ദ്രമായ കുംഭകുട ഘോഷയാത്ര, താലപ്പൊലി എന്നിവ നടന്നു.

വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി ആഘോഷിച്ചു: ഭക്തിസാന്ദ്രമായ കുംഭകുട ഘോഷയാത്ര, താലപ്പൊലി എന്നിവ നടന്നു.

 

അയ്മനം: ആയിരങ്ങൾ പങ്കെടുത്ത കുംഭകുട ഘോഷയാത്രയോടെ വിവിധ ക്ഷേത്രങ്ങളിലെ മീനഭരണി ഉത്സവങ്ങൾ സമാപിച്ചു.
കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം, അയ്മനം പൂന്ത്രക്കാവ് ദേവീക്ഷേത്രം, പരിപ്പ് അമ്പലക്കടവ് ദേവീക്ഷേത്രം, വരമ്പിനകം കറുകച്ചിറ ഭഗവതി ക്ഷേത്രം, ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രം തുടങ്ങി വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി ആഘോഷങ്ങൾ നടത്തി.

കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലും ചെങ്ങളത്തുകാവ് ദേവി ക്ഷേത്രത്തിലും ആറാട്ടോടു കൂടി ഇന്നലെ ഉത്സവം സമാപിച്ചു.


പൂന്ത്രക്കാവ്, അമ്പലക്കടവ്, കറുകച്ചിറ ക്ഷേത്രങ്ങളിൽ മീനഭരണി ഘോഷയാത്ര, ഭരണി സദ്യ, ഗരുഡൻ തൂക്കം, ദേശതീയാട്ട് തുടങ്ങിയ വിവിധ ആചാരാനുഷ്ഠാനങ്ങൾ നടന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംഭകുട ഘോഷയാത്രയും താലപ്പൊലിയും ഗ്രാമങ്ങളിൽ വർണാഭ പകർന്നു. ക്ഷേത്രങ്ങളും പരിസരവും ദീപപ്രഭയിൽ മുങ്ങി.