play-sharp-fill
മീ ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് ഒളിവിൽ; പീഡനശ്രമത്തിന് മൂന്ന്  കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്

മീ ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് ഒളിവിൽ; പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്

സ്വന്തം ലേഖകൻ
കൊച്ചി:മീ ടു ആരോപണം നേരിടുന്ന കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അനസാരി ഒളിവിൽ.

പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.

വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു. കുര്യാക്കോസ് വ്യക്തമാക്കി.

അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയർന്ന് വരുന്നത്.

2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.