ഇത് വളരെ ഗൗരവം ഉള്ള പ്രശ്‌നം…..! പനി വന്നാല്‍ ഉടന്‍ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാന്‍ മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കല്‍ റെപ്പുമാരുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി; പത്ത്  ദിവസത്തിനകം കേന്ദ്രം മറുപടി നല്‍കണം;    ഡോക്ടര്‍മാര്‍ക്ക്  കൈക്കൂലി നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കോടതി….!

ഇത് വളരെ ഗൗരവം ഉള്ള പ്രശ്‌നം…..! പനി വന്നാല്‍ ഉടന്‍ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാന്‍ മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കല്‍ റെപ്പുമാരുടെ സംഘടന നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി; പത്ത് ദിവസത്തിനകം കേന്ദ്രം മറുപടി നല്‍കണം; ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കോടതി….!

സ്വന്തം ലേഖിക

ന്യൂഡൽഹി: ഡോക്ടര്‍മാര്‍ക്ക് മരുന്ന് കുറിക്കാന്‍ കൈക്കൂലി നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കടിഞ്ഞാണിടണ്ടേ?

വേണമെന്നാണ് സുപ്രീം കോടതിയുടെയും അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പറയുന്നത് പനിക്ക് ഡോളോ 650 കുറിക്കാന്‍ വേണ്ടി ഡോക്ടര്‍മാര്‍ക്കായി മരുന്ന് നിര്‍മ്മാതാക്കള്‍ 1000 കോടിയുടെ സൗജന്യമാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ഗൗരവം ഉള്ള കാര്യമെന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും, ജസ്റ്റിസ് എ എസ് ബോപ്പണ്ണയും ഈ വിഷയത്തെ വിശേഷിപ്പിച്ചത്. 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

‘ഇത് കാതുകള്‍ക്ക് സംഗീതമല്ല. എനിക്ക് കോവിഡ് വന്നപ്പോഴും ഇതേ മരുന്നാണ് കുറിച്ചുതന്നത്. ഗൗരവം ഉള്ള കാര്യമാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞത് ഇങ്ങനെ. ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസേന്റീവ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഹര്‍ജി നല്‍കിയത്. ഡോക്ടര്‍മാര്‍ തങ്ങളുടെ മരുന്ന് കുറിക്കാന്‍ വേണ്ടി 1000 കോടിയുടെ സൗജന്യമാണ് ഡോളോ നിക്ഷേപിച്ചത്, ഫെഡറേഷന്റെ അഭിഭാഷകന്‍ സഞ്ജയ് പരീഖ് പറഞ്ഞു.

ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് 1000 കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നുള്ള രേഖകള്‍ കണ്ടെത്തിയത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്‌ക്വാഡ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയത്.

ഇത്തരം പ്രവണതകള്‍ മരുന്നിന്റെ അമിതോപയോഗത്തിനും, രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതിനും ഇടയാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരം അഴിമതി, മരുന്ന് വിപണിയില്‍ ഉയര്‍ന്ന വിലയുള്ള, കഴമ്പില്ലാത്ത മരുന്നുകളുടെ ആധിക്യത്തിന് ഇടയാക്കും. നിലവിലുള്ള നിയമങ്ങളുടെ പോരായ്മ മൂലം ഫാര്‍മ കമ്പനികളുടെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ തഴച്ചുവളരുകയാണെന്നും, കോവിഡ് കാലത്ത് പോലും അത് പൊന്തി വന്നെന്നും ഫെഡറേഷന്‍ ഹര്‍ജിയില്‍ പറഞ്ഞു.
ഫാര്‍മസിക്യൂട്ടിക്കല്‍ വിപണന സമ്പ്രദായത്തിന് ഏകീകൃത കോഡ് ഉറപ്പാക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ കോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും ലഭ്യമായിരുന്നില്ല. ഇന്ന് കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, പ്രതികരണം ഏകദേശം തയ്യാറായി കഴിഞ്ഞെന്ന് കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 29 നാണ് ഇനി കേസ് പരിഗണിക്കുന്നത്.