play-sharp-fill
ജനങ്ങളെ പിഴിയുന്ന കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിക്കെതിരെ. യൂത്ത് കോൺഗ്രസ് ഉപരോധം

ജനങ്ങളെ പിഴിയുന്ന കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിക്കെതിരെ. യൂത്ത് കോൺഗ്രസ് ഉപരോധം

ഗാന്ധിനഗർ. രോഗികളിൽ നിന്ന് പരിശോധനാ ഫീസ് ഇനത്തിൽ അധിക തുക ഈടാക്കാൻ തീരുമാനമെടുത്ത കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു..

ഇന്നുരാവിലെയായിരുന്നു ഉപരോധം. മെഡിക്കൽ കോളജ് ബസ് സ്റ്റാന്റ് ഭാഗത്തു നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ്, സഹഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിക്കെതിരേ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ഏറ്റുമാനൂർ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സോബിൻ തെക്കേടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ അറിയപ്പള്ളി, ജില്ലാ ഭാരവാഹികൾ കൃഷ്ണകുമാർ, ഷിയാസ് മുഹമ്മദ്, അനൂപ് അബൂബക്കർ, മോനു ഹരിദാസ്, യദു സി നായർ, അസീബ്, ബിബിൻ വർഗീസ്, റിച്ചി സാം ലൂക്കോസ്, അബു താഹിർ, വിഷ്ണു വിജയൻ,അർജുൻ രമേശ്,ജിബിൻ, ജെനിൻ ഫിലിപ്പ്,വിഷ്ണു ചെമ്മണ്ടവള്ളി, റാഷ് മോൻ ഓതാട്ടിൽ,സുബിൻ, സനൽ കാട്ടാട്ടിൽ എന്നിവർ നേതൃത്വം നൽകി.