video
play-sharp-fill
സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ജനുവരി 19ന് അയ്മനത്ത്: പി.ജെ.എം യു.പി സ്കൂളിൽ 13-ാം വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ജനുവരി 19ന് അയ്മനത്ത്: പി.ജെ.എം യു.പി സ്കൂളിൽ 13-ാം വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അയ്മനം : കോട്ടയം വൈ.എം.സി.എ.യുടെയും മലങ്കര മാർത്തോമ്മ യുവജനസഖ്യം കോട്ടയം സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ

നേതൃത്വത്തിൽ സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് 2025 ജനുവരി 19-ാം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക് അയ്മനം പി.ജെ.എം യു.പി സ്കൂളിൽ നടക്കും. 13-ാം വാർഡ് മെമ്പർ

പ്രമോദ് തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
താഴെ പറയുന്ന വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ക്യാമ്പിൽ ലഭ്യമാകും.
.
* ജനറൽ മെഡിസിൻ
* ശ്വാസകോശ രോഗ വിഭാഗം
* ഹൃദ്രോഗ വിഭാഗം
* ദന്തരോഗ വിഭാഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്‌ച രാവിലെ 10.00 മണി മുതൽ 1.00 മണി വരെ ഡോക്‌ടർമാരുടെ സംഘം രോഗികളെ പരിശോധിച്ചു രോഗനിർണ്ണയം നടത്തുന്നതാണ്.

രജിസ്ട്രേഷന് വിളിക്കുക.
9567239262, 8891700591