സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം; അടുത്ത മാസം ഒന്നു മുതൽ പ്രാബല്യത്തിൽ; ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ നൽകി കോടതി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം; അടുത്ത മാസം ഒന്നു മുതൽ പ്രാബല്യത്തിൽ; ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ നൽകി കോടതി

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും. നാല് വര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്.

കമ്മീഷൻ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും. അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരും, ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ യൂണിറ്റിന് 17 പൈസവരെ കുറയാം. റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും. 465 മെഗാവാട്ടിന്റെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത്.