Spread the love

തമിഴ്നാട്ടിലെ ടിവികെയുടെ അത്യുജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിലും സജീവമാകാനൊരുങ്ങി പാർട്ടി. പാലക്കാട് ടിവികെ പ്രവർത്തകരുടെ ആദ്യ യോ​ഗം ചേർന്നു. കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ആദ്യ യോ​ഗം ചേർന്നത്. വനിതാ പ്രവർത്തകർ ഉൾപ്പെടെ 200ലധികം പേരാണ് യോ​ഗത്തിൽ പങ്കെടുത്തത്. തമിഴ്നാട്ടിലുണ്ടായത് പോലെയൊരു മാറ്റം കേരളത്തിലും വേണമെന്ന് ടിവികെ പ്രവർത്തകർ പ്രതികരിച്ചു.

video
play-sharp-fill

കേരളത്തിൽ മാറ്റം അനിവാര്യമാണ്. അങ്ങനെയൊരു മാറ്റം വേണമെന്നാണ് പ്രവർത്തകരുടെയും സാധാരണക്കാരുടെയും മനസിലുള്ളത്. അവർക്കുള്ള വഴികൾ നമ്മൾ തുറന്നു കൊടുക്കുകയാണെങ്കിൽ കേരളത്തിലും ഒരു മാറ്റമുണ്ടാകും. വർഷങ്ങൾക്ക് മുമ്പ് തന്നെ തമിഴ്നാട്ടിലെ ടിവികെ നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഉറപ്പായും കേരളത്തിൽ മാറ്റമുണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ നമുക്ക് പ്രധാനമന്ത്രിയായി കാണാമെന്നും പ്രവർത്തകർ പറഞ്ഞു.