Spread the love

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനത്തില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ സര്‍ക്കാര്‍.

video
play-sharp-fill

സ്റ്റേഷനുകളുടെ എസ്. എച്ച്‌. ഒ സംവിധാനം ഉടച്ച്‌ വാര്‍ത്ത് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കും. പകരം പഴയ സര്‍ക്കിള്‍ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം.

പ്രതിവര്‍ഷം 3000 എഫ്‌ഐആര്‍ ഉള്ള സ്റ്റേഷനില്‍മാത്രം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെടര്‍ ആയി തുടരും. എന്നാല്‍ ബി, സി ക്ലാസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒ സംവിധാനം മാറി സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖര്‍ തയ്യാറാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും.

സ്റ്റേഷന്‍ എസ്‌എച്ച്‌ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. 480 സ്റ്റേഷനുകളിലാണ് എസ്‌എച്ച്‌ഒ സംവിധാനം കൊണ്ടുവന്നത്. അതേസമയം ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ പദ്ധതി നടപ്പാക്കാനും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ട്.