നന്മമരങ്ങൾ സംശയത്തിന്റെ നിഴലിൽ; കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് തീവെട്ടിക്കൊള്ള; മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ വാങ്ങിയത് അഞ്ചിരട്ടിയിലധികം വില നൽകി

നന്മമരങ്ങൾ സംശയത്തിന്റെ നിഴലിൽ; കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് തീവെട്ടിക്കൊള്ള; മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ വാങ്ങിയത് അഞ്ചിരട്ടിയിലധികം വില നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിൽ നടന്നത് തീവെട്ടിക്കൊള്ളയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് വിവരം.

1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ കിട്ടുമെന്നിരിക്കെ സര്‍ക്കാര്‍ കൊടുത്തത് ഒന്നിന് 5400 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് കാലത്ത് വൻതോതിലാണ് സർക്കാർ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി കൂട്ടിയത്. ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിട്ടത്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് ഇതിനായി ഉപയോഗിച്ചത്.

വിപണിവിലയുടെ മൂന്നിരട്ടിയിലധികം നൽകിയാണ് സർക്കാർ വിവിധ ഉപകരണങ്ങൾ വാങ്ങിയത് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

കൊവിഡ് വന്നതോടെ ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ആനുകൂല്യത്തിൽ വൻ അഴിമതിക്കാണ് കളമൊരുങ്ങിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയുടെ കണക്കുകൾ ഉന്നതരിലേക്കാണ് വിരൽ ചൂണ്ടുന്നത്.