കുമ്മനം എൻ്റെ  കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം  നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു

കുമ്മനം എൻ്റെ കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: കുമ്മനം എൻ്റെ കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും
തിരുവാർപ്പ് പഞ്ചായത്ത് ആറ് ഏഴ് എട്ട് വാർഡുകളിലെ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ
വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു.

ഐഎസ്എൽ ചെന്നൈയിൻ എഫ്സി അണ്ടർ 15 ടീമിലേക്ക് സെലക്ഷൻ നേടിയ മുഹമ്മദ് സാഹിറിനെയും യോഗത്തിൽ ആദരിച്ചു.
എൻ്റെ കുമ്മനം കൂട്ടായ്മ രക്ഷാധികാരി എം എ അബ്ദുൽജലീൽ അധ്യക്ഷത വഹിച്ച യോഗം താഴത്തങ്ങാടി ചീഫ് ഇമാം ഇലവു പാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്മനം ജുമാമസ്ജിദ് ചീഫ് ഇമാം ഹുസൈൻ മൗലവി,ദഅവ മസ്ജിദ് ഇമാം സ്വാലിഹ് മൗലവി വാർഡ് മെമ്പർമാരായ സെമീമ വിഎസ്, ഷൈനി ടീച്ചർ എം ഇ എസ് കോളേജ് കോട്ടയം ചെയർമാൻ നൂറുദ്ദീൻ മേത്തർ,എന്റെ കുമ്മനം കൂട്ടായ്മ പ്രസിഡന്റ് ജാബിർ ഖാൻ വി.എസ് എന്നിവർ അവാർഡ് ദാനവും നിർവഹിച്ച് സംസാരിച്ചു.

ചടങ്ങിൽ ചങ്ങനാശേരി പഴയപള്ളി ചീഫ് ഇമാം ഡോ.അൽഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ എന്റെ കുമ്മനം കൂട്ടായ്മ. സെക്രട്ടറി എം എസ് സിറാജുദ്ദീൻ സ്വാഗതവും, വൈസ് പ്രസിഡന്റ് അസ്ഹറുദ്ദീൻ മൗലവി അൽ ഖാസിമി നന്ദിയും പറഞ്ഞു.