മരുന്നു കമ്പനികൾക്ക് മുന്നിറിയിപ്പ് നൽകി നരേന്ദ്ര മോദി : മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് ശാസനം, പ്രമുഖ കമ്പനി മേധാവികളെ വിളിച്ചു വരുത്തിയാണ് ശാസനം നൽകിയത്

മരുന്നു കമ്പനികൾക്ക് മുന്നിറിയിപ്പ് നൽകി നരേന്ദ്ര മോദി : മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് ശാസനം, പ്രമുഖ കമ്പനി മേധാവികളെ വിളിച്ചു വരുത്തിയാണ് ശാസനം നൽകിയത്

 

സ്വന്തം ലേഖകൻ

ഡൽഹി: മരുന്നു കമ്പനികൾക്ക് മുന്നിറിയിപ്പ് നൽകി നരേന്ദ്ര മോദി. മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് ശാസനം. സത്രീകളെയും വിദേശ യാത്രകളുമെല്ലാം വാഗ്ദാനം ചെയ്ത് ഡോക്ടർമാരെ മരുന്നു കമ്പനികൾ കയ്യിലെടുക്കുന്നു എന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചത്. ഇതിനായി പ്രമുഖ മരുന്നു കമ്പനികളായ സൈഡസ് കാഡില, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്, വോക്ക്ഹാർട്റ്റ് എന്നിവയുടെ മേധാവികളെയാണ് പ്രധാനമന്ത്രി വിളിച്ചുവരുത്തിയത്.

മര്യാദലംഘിച്ചുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ അവസാനിപ്പിക്കണമെന്ന് കമ്പനി മേധാവികൾക്ക് മോദി മുന്നിറിയിപ്പ് നൽകി. ഇവരുടെ മരുന്നുകൾ വാങ്ങാനായി ഡോക്ടർമാരെ വീഴ്ത്താൻ വേണ്ടി സ്ത്രീകൾ, വിദേശയാത്രകൾ, വിലകൂടിയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ കമ്പനികൾ വാഗ്ദാനം ചെയ്യുന്നെന്ന നിരവധി പരാതികൾ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ വിഷയത്തിൽ ഉദ്യോഗസ്ഥർ സ്വീകിരിച്ചിട്ടുള്ള നടപടികൾ ഒന്നും തന്നെ കമ്ബനികൾ അനുസരിച്ചിട്ടില്ല. ഇവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് പിന്നെയും ഡോക്ടർമാരെ സ്വാധീനിക്കാനാണ് കമ്ബനികൾ ശ്രമിച്ചിട്ടുള്ളത്. അതിനാൽ ഈ വിഷയത്തിൽ കർശന നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അപ്പോളോ ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലിസേർസ് മന്ത്രാലയത്തോട് നിയമത്തിന്റെ കരട് തയാറാക്കാൻ നിർദേശിച്ചിച്ചു.