വർക്കല കാപ്പിൽ പൊഴിമുഖത്ത് മാധ്യമപ്രവർത്തകനെ തിരയിൽപ്പെട്ട് കാണാതായി ; കാണാതായത് പരവൂർ സ്വദേശി ശ്രീകുമാറിനെ ; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം ; തിരച്ചിൽ തുടരുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വർക്കല കാപ്പിൽ പൊഴിമുഖത്ത് മാധ്യമപ്രവർത്തകനെ തിരയിൽപ്പെട്ട് കാണാതായി.പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
പ്രാദേശിക മാധ്യമപ്രവർത്തകനായ പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. കുളിക്കുന്നതിനിടെ മൂന്നരയോടെ ശ്രീകുമാർ വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കായൽപ്പൊഴിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സുമടക്കമുള്ളവർ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് കാണാതായ ശ്രീകുമാർ.