video
play-sharp-fill
ഏഷ്യാനെറ്റിന് പിന്നാലെ  മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര വാർത്താ മന്ത്രാലയം മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ ഒൻനപതരയോടെ മീഡിയ വൺ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ മാധ്യം വിലക്ക് നീക്കിയത്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ നീക്കിയിരുന്നു. പുലർച്ചെ മൂന്നര മുതൽ എഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചിരുന്നു.

വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് വെള്ളിയാഴ്ച രാത്രി ഏഴര മുതൽ 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ചാനലിലും സമൂഹമാധ്യമവേദികളിലും പൂർണമായും സംേപ്രഷണം തടയുകയും ചെയ്തിരുന്നു. വംശീയാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ടുചെയ്തതിൽ മാർഗനിർദേശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീഡിയ വൺ, ഡൽഹി െപാലീസിനെയും ആർ.എസ്.എസിനെയും വിമർശിച്ചതായി മന്ത്രാലയത്തിെന്റ നോട്ടീസിലുണ്ട്. ഫെബ്രുവരി 25ന് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്കാധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന സ്ഥലത്തെ ഒരു കെട്ടിടത്തിനു മുകളിൽനിന്നുണ്ടായ വെടിവെപ്പിൽ സമരക്കാർക്ക് പരിക്കേറ്റെന്നും അക്രമം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായിനിന്നുവെന്നും ആക്രമികൾ നിരവധി കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയെന്നുമായിരുന്നു റിപ്പോർട്ട്. ഇതെല്ലാം ഏകപക്ഷീയമാണെന്ന് നോട്ടീസിൽ പറയുന്നു.

അതിക്രമം നടന്നത് ചാന്ദ്ബാഗിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിലായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. കല്ലേറിെന്റയും കൊള്ളിവെപ്പിെന്റയും പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിെന്റയും ദൃശ്യങ്ങളും റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നു. ആരാധനാലയങ്ങൾക്കും ഒരു പ്രത്യേക സമുദായത്തിനും നേരെയുള്ള അതിക്രമങ്ങളെ എടുത്തുകാട്ടുന്നതായിരുന്നു റിപ്പോർട്ടിങ് എന്ന് നോട്ടീസിൽ പറയുന്നു. റിപ്പോർട്ട് ആർ.എസ്.എസിനെ ചോദ്യം ചെയ്യുകയും ഡൽഹി പൊലീസ് നിഷ്‌ക്രിയമെന്ന് ആരോപിക്കുകയും ചെയ്തു. ഡൽഹി പൊലീസിനും ആർ.എസ്.എസിനുമെതിരെ വിമർശനമുന്നയിച്ചതും നോട്ടീസ് എടുത്തു പറഞ്ഞു. ഇത്തരം സംപ്രേഷണരീതി അക്രമം ഇളക്കിവിടുകയും ക്രമസമാധാനപാലനത്തെ അപകടപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 25ന്ഏഷ്യനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോർട്ടാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കലാപം തുടരുകയാണെന്നും മരണം പത്ത് ആയതായും റിപ്പോർട്ടിലുണ്ടായിരുന്നു.