ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുത്;  ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവരുദ്ധം..!  ‘മീഡിയ വണ്‍’ സംപ്രേഷണ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം

ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുത്; ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവരുദ്ധം..! ‘മീഡിയ വണ്‍’ സംപ്രേഷണ വിലക്ക് സുപ്രീം കോടതി റദ്ദാക്കി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : മീഡിയ വണ്ണിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി.നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിൽ മാധ്യമസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടി കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംപ്രേഷണം തടഞ്ഞ കേന്ദ്ര ഉത്തരവ് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ മീഡിയ വണ്‍ നല്‍കിയ അപ്പീലില്‍ ആണ് സുപ്രീം കോടതി വിധി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ മീഡിയ വണിന്റെ വിമര്‍ശനം സര്‍ക്കാര്‍ വിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്നു വെറുതെ പറഞ്ഞതു കൊണ്ടു കാര്യമില്ല, അതിനെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകള്‍ വേണമെന്ന്, കേന്ദ്ര ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.