play-sharp-fill
എന്‍ജിഒയുടെ മറവില്‍ കോടികളുടെ കള്ളപ്പണം‍ വെളുപ്പിച്ചു; മേധ പട്കറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി‍

എന്‍ജിഒയുടെ മറവില്‍ കോടികളുടെ കള്ളപ്പണം‍ വെളുപ്പിച്ചു; മേധ പട്കറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി‍

സ്വന്തം ലേഖകൻ
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തക മേധ പട്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു.

പതിനേഴ് വര്‍ഷം മുമ്ബ് നടന്ന അഴിമതിയുടെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


പല അക്കൗണ്ടുകളില്‍ നിന്നും നര്‍മദ നവനിര്‍മാണ്‍ അഭിയാന്‍ എന്ന അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയിട്ടുണ്ട്. 2005ല്‍ ഒറ്റ ദിനം തന്നെ 20 വഅക്കൗണ്ടുകളില്‍ നിന്നായി 1,19,25,880 രൂപ മേധാ പട്കറിന്റെ എന്‍ജിഒയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ ലഭിച്ചുവെന്ന് അദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇഡി കേസ് ഏറ്റെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ അക്കൗണ്ടുകളില്‍ നിന്ന് 5,96,294 രൂപ വീതമാണ് എത്തിയത്. പണം അയച്ച പലര്‍ക്കും പ്രായപൂര്‍ത്തിപോലും തികഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് എന്‍ജിഒയ്ക്ക് നല്‍കിയത് 61,78,695 രൂപയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഡിയുടെ ചില കണ്ടെത്തലുകള്‍ മേധ പട്കറും ശരിവെച്ചിട്ടുണ്ട്. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ സഹായം എന്‍ജിഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും മേധാപട്കര്‍ അറിയിച്ചു.