play-sharp-fill
സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.

സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.

 

ഡൽഹി: സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് ജയിൽ ശിക്ഷ വിധിച്ച നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി.

ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി.

മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്.സംഭവത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനായ ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന്

25000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന്

മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.