വാഹനങ്ങളില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി പിടിയില്‍
സ്വന്തം ലേഖിക
കൊല്ലം: ജയില്‍ മോചിതനായ കാപ്പാ പ്രതി എം.ഡി.എം.എയുമായി പിടിയില്‍.
കിളികൊല്ലൂര്‍ മണ്ണാമല മുറിയില്‍ നിഷാദ് മൻസിലില്‍ നിന്ന് മേക്കോണ്‍ വെള്ളുത്തറ എ.എസ് മൻസിലില്‍ കൊള്ളി നിയാസ് എന്ന നിയാസിനെയാണ് (29) പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഡംബര വീടുകള്‍ വാടകക്കെടുത്ത് താമസിക്കുകയും വാടകയിലോ പണയത്തിലോ കാറുകള്‍ സംഘടിപ്പിച്ച് അതില്‍ കറങ്ങി നടന്നാണ് ഇയാള്‍ ലഹരി വില്‍പന നടത്തുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിരവധി മാലപൊട്ടിക്കല്‍ കേസുകളിലും വര്‍ക്കല സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാള്‍ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്നു. ജയില്‍ മോചിതനായശേഷം ഇയാളും കൂട്ടാളികളായ കുറച്ച് യുവാക്കളും ചേര്‍ന്ന് വ്യാപകമായി ലഹരി കച്ചവടം നടത്തുന്നതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി. റോബര്‍ട്ടിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്.