play-sharp-fill
സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; ദമ്പതികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1.95 കിലോ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഒപിഎം എന്നിവ

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; ദമ്പതികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1.95 കിലോ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, ഒപിഎം എന്നിവ

സ്വന്തം ലേഖിക

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍.

മുഴപ്പിലങ്ങാട് തോട്ടന്‍റവിട ഹൗസില്‍ അഫ്സല്‍ (33), ഭാര്യ ബല്‍ക്കീസ് ചരിയ (31) എന്നിവരെയാണ് കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍ നിന്ന് 1.95 കിലോ എം.ഡി.എം.എ, 67ഗ്രാം ബ്രൗണ്‍ഷുഗര്‍, ഏഴര ഗ്രാം ഒപിയം എന്നിവ പിടിച്ചെടുത്തു. വിപണിയില്‍ രണ്ടു കോടി രൂപക്ക് മുകളില്‍ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്ന് ബസുവഴി കൊറിയര്‍ സര്‍വിസിലൂടെ പാര്‍സലായി മയക്കുമരുന്നുകള്‍ നഗരത്തില്‍ എത്തിച്ച്‌ വില്‍പന നടത്തിവരുകയായിരുന്നു ദമ്പതികള്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ഏതാനും നാളുകളായി പൊലീസ് നിരീക്ഷിച്ച്‌ വരുകയായിരുന്നു.

തെക്കിബസാറിലെ ഒരു കൊറിയര്‍ സര്‍വീസില്‍ പാര്‍സലായി എത്തിയ മയക്കുമരുന്ന് കൈപ്പറ്റി മടങ്ങുന്നതിനിടെയാണ് ബല്‍ക്കീസിനെ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. വാട്സ്‌ആപ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്.

ആവശ്യക്കാരും വില്‍പന നടത്തുന്നവരും പരസ്പരം കാണാതെയുള്ള വിപണനമാണ് ഇവര്‍ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുൻപ് എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡില്‍ എം.ഡി.എം.എ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത് ഇരുവരും ചേര്‍ന്നാണെന്ന് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ സമ്മതിച്ചു.

കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറും. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ലഹരികടത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും ഇത് അന്വേഷിച്ചുവരുകയാണെന്നും സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.